Saturday, 28 December 2019

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൈലറിംഗ് ഷോപ്പ് ഉടമ മരിച്ചു

അജാനൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൈലറിംഗ് ഷോപ്പ് ഉടമ മരിച്ചു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അബ്ദുല്‍ സമദ് (54) ആണ് മരിച്ചത്. ഡിസംബര്‍ 16 ന് ചിത്താരി ചാമുണ്ഡിക്കുന്നിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു.

കുഞ്ഞാമു-ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ആഷിഖ, അസ്‌കര്‍, ഹസീന. മരുമക്കള്‍: സ്വലാഹുദ്ദീന്‍, നഫീസ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, സുബൈദ, മുഹമ്മദ് കുഞ്ഞി, ആമിന, ഷാക്കിര്‍, ജാസിം, അബ്ദുല്ല.



SHARE THIS

Author:

0 التعليقات: