Monday, 30 December 2019

കുതിച്ചുയര്‍ന്ന് ഇന്ധനവില ; ഡീസലിന് 19 പൈസ കൂടി ; ഒന്നര ആഴ്ചയ്ക്കിടെ കൂടിയത് 1 രൂപ 79 പൈസ

കൊച്ചി : ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഒന്നര ആഴ്ചയ്ക്കിടെ ഡീസല്‍ ലിറ്ററിന് ഒരു രൂപ 79 പൈസയാണ് കൂടിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 12 പൈസയായി ഉയര്‍ന്നു. പെട്രോളിന് രണ്ടുദിവസം കൊണ്ട് 30 പൈസയാണ് വര്‍ധിച്ചത്. ഡീസലിന്റെ ഇന്നത്തെ വില 71 രൂപ 53 പൈസയായി.

തിരുവനന്തപുരത്ത് ഡീസല്‍ വില 72 രൂപ 91 പൈസയാണ്. പെട്രോള്‍ വില 78 രൂപ 49 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 71 രൂപ 87 പൈസ, 77 രൂപ 45 പൈസ എന്നിങ്ങനെയാണ്.
SHARE THIS

Author:

0 التعليقات: