Saturday, 28 December 2019

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

മുക്കം:  കൂമ്പാറ - മരഞ്ചാട്ടി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കൊടുവള്ളി വാവാട് സ്വദേശി നിഷാദാണ്(19) മരിച്ചത്. കൂടെയുണ്ടായിരുന്ന റിഷാദിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. 

കക്കാടംപൊയില്‍ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


SHARE THIS

Author:

0 التعليقات: