Monday, 2 December 2019

ആര്‍ എസ് സി സ്റ്റുഡന്റസ് ഗാതെറിങ് ആവേശമായി


അല്‍ കോബാര്‍: പ്രവാസി വിദ്യാര്‍ത്ഥികളില്‍ മൗലിക ബോധങ്ങളും ഉയര്‍ന്ന സാമൂഹ്യബോധങ്ങളും  വളര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സെന്‍ട്രല്‍ തലങ്ങളില്‍ സ്റ്റുഡന്റസ് സര്‍ക്കിള്‍ രൂപീകരിച്ചു. 

സര്‍ക്കിള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി സൗദി അല്‍ഖോബാര്‍ സെന്‍ട്രല്‍ സംഘടിപ്പിച്ച സ്റ്റുഡന്റസ് ഗാതറിംഗ് വിദ്യാര്‍ത്ഥികള്‍ക്കു ആവേശം പകര്‍ന്നു. വിദ്യാര്‍ത്ഥികള്‍ തന്നെ നേതൃത്വം നല്‍കിയ പരിപാടി കുട്ടികളുടെ സര്‍ഗാത്മ മികവുകളെ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു. 

പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥികളുടെ കലാ-കായിക -ആരോഗ്യ -വിദ്യാഭ്യാസ രംഗത്ത്   വളര്‍ച്ച ലക്ഷ്യം വെച്ച് വിവിധ പരിപാടികളും പദ്ധതികളും സ്റ്റുഡന്റസ് സര്‍ക്കിളിന്റെ കീഴില്‍ സംഘടിപ്പിക്കും. 

 പരിപാടി രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ അനസ് വിളയൂര്‍ ഉല്‍ഘാടനം ചെയ്തു. 


മോട്ടിവേഷണല്‍ സെഷന്   ഇബ്രാഹിം ബാദ്ഷാ ബോവിക്കാനവും സ്പിരിച്വല്‍ സെഷന്  കബീര്‍ നഈമിയും നേതൃത്വം നല്‍കി. സെന്‍ട്രല്‍ ചെയര്‍മാന്‍ ജവാദ് അഹമ്മദ്, സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ ശഹസൂര്‍ അലി കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. 


സ്റ്റുഡന്റസ് സര്‍ക്കിള്‍ ഭാരവാഹികള്‍  പ്രിഫെക്‌റ്റൊ- മുഹമ്മദ് റാസി , കോ-പ്രിഫെക്‌റ്റൊ -അര്‍ഷാദ് ഹാരിസ് , കള്‍ച്ചറല്‍ ഹെറാള്‍ഡ്- നഈം ജബ്ബാര്‍, ടെക്നോ ഹെറാള്‍ഡ്- മുഹമ്മദ് ബിലാല്‍ , സ്‌പോര്‍ട്‌സ് ഹെറാള്‍ഡ്- ബിന്‍ഷാദ് ബഷീര്‍.




SHARE THIS

Author:

0 التعليقات: