Monday, 30 December 2019

മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് ആക്രമണം മൂന്ന് യുവാക്കള്‍ക്ക് പരിക്ക്


കുമ്പള: മഞ്ചേശ്വരത്ത് ആര്‍എസ്എസ് ആക്രമണം മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഞായറാഴ്ച്ച വൈകിട്ടോടെ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്. പരിക്കേറ്റ കുഞ്ചത്തൂര്‍ മഹാലിംഗേശ്വരത്തെ കലന്തര്‍(21), ഇംത്യാസ്(17), ഇര്‍ഫാന്‍(18) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ യുവാക്കള്‍ക്ക് നേരെ നടത്തിയ അക്രമം ജില്ലയില്‍ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


SHARE THIS

Author:

0 التعليقات: