Friday, 27 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് ഇന്ന് തുടക്കമാവും, ഉദ്ഘാടനം വൈകിട്ട് ഹസനുല്‍ ഹാശിമി നിര്‍വ്വഹിക്കും

കാസര്‍കോട് : ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ ഇന്ന് വൈകീട്ട് 4 മണിക്ക്  ആരംഭിക്കും. 

ദുബായ് ഔഖാഫ് പ്രതിനിധി ശൈഖ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ഹസന്‍ അല്‍ഹാശിമി ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.  
    ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ുഖ്യാതിഥിയായിരിക്കും. വിവിധ പ്രകാശനങ്ങള്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, യു.ടി. ഖാദര്‍, എന്‍ എ ഹാരിസ്, മീരാന്‍ ഹുസൈന്‍ ഹാജി ചെന്നൈ എന്നിവര്‍ നിര്‍വഹിക്കും. നൂറുല്‍ ഉലമ ലൈബ്രറി എന്‍.എ മുഹമ്മദ് ബംഗളൂരു ഉദ്ഘാടനം ചെയ്യും. 
  
രാത്രി 6.30ന്  നടക്കുന്ന ആത്മീയ സമ്മേളനം സയ്യിദ് ഹബീബ് മുഹമ്മദ് ഇബ്റാഹിം ഖിള്റ് തുര്‍ക്കി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം തളങ്കര മാലിക്ദീനാര്‍, കീഴൂര്‍ സഈദ് മുസ്ലിയാര്‍, മേല്‍പറമ്പ കെ.വി. ഉസ്താദ്, എം.എ ഉസ്താദ്, അബ്ദുല്‍ ഖാദര്‍ ഹാജി എിവരുടെ മഖ്ബറകളില്‍ സിയാറത്തിനു ശേഷമാണ് ഉദ്ഘാടന പരിപാടികള്‍ തുടങ്ങുന്നത്. സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

   28ന്  ശനിയാഴ്ച ബയോ ഡൈവേഴ്സ്സിറ്റി സമ്മിറ്റ്, മില്ലത്ത് കോഫറന്‍സ്, ഉറുദു സമ്മേളനം, അക്കാദമിക് സെമിനാര്‍, ദേശീയോദ്ഗ്രഥന സമ്മേളനം,  ആദര്‍ശ സമ്മേളനം, ശൈഖ് സായിദ് ടോളറന്‍സ് കോഫറന്‍സ്, സാംസ്‌കാരിക സന്ധ്യ, എന്നീ  പരിപാടികള്‍ നടക്കും.
    29ന് ഞായറാഴ്ച രാവിലെ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ സ്ഥാനവസ്ത്രം വിതരണം ചെയ്യും. രാവിലെ 7ന് സഅദീ സംഗമം ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.11 മണിക്ക് ഉലമാ കോഫറന്‍സ് എം. അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബശീര്‍ ഫൈസി വെണ്ണക്കോട് പ്രസംഗിക്കും.

      പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സനദ് ദാന മഹാസമ്മേളനത്തോടെ ഞായറാഴ്ച വൈകിട്ട് 5ന് സമാപിക്കും. 602 സഅദികളും 95 അഫ്ളല്‍ സഅദികളും 57 ഖുര്‍ആന്‍ മനപാഠമാക്കിയ  ഹാഫിളീങ്ങളടക്കം 754 യുവ പണ്ഡിതര്‍ സനദ് ഏറ്റ് വാങ്ങും. 
       സമാപന സനദ് ദാന മഹാസമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് ഖത്തീബ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.   ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. ഇബ്റാഹിം ഖലീല്‍ ബുഖാരി, താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, റാശിദ് ബുഖാരി, സി.എം. ഇബ്റാഹിം പ്രസംഗിക്കും. യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍ അവാര്‍ഡ് സമ്മാനിക്കും. 

പരിപാടിയില്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍ക്ക് മജ്ലിസുല്‍ ഉലമാ ഉസഅദിയിന്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കും. സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും


SHARE THIS

Author:

0 التعليقات: