Monday, 30 December 2019

നൂറുല്‍ ഉലമ സ്മാരക മദ്‌റസാധ്യാപക അവാര്‍ഡ് ഖമറുല്‍ ഉലമ സമ്മാനിച്ചു

ദേളി: കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക മേഖലയില്‍ അഗ്ര ഗണ്യമായ സംഭാവന ചെയ്ത  നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം(ജി സി സി രാഷ്ട്രങ്ങളിലെ പ്രവാസി കൂട്ടായ്മ) നല്‍കുന്ന ജില്ലയിലെ മാതൃകാ മദ്‌റസാധ്യാപക അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു.

പുത്തിഗെ മുഹിമ്മാത്തുദ്ദീന്‍ മദ്രസ പ്രധാനാധ്യാപകന്‍ ആദം സഖാഫി പള്ളപ്പാടി, തൃക്കരിപ്പൂര്‍ വെളുത്തപൊയ്യ നൂറുല്‍ ഇസ്ലാം മദ്‌റസാധ്യാപകന്‍ പി കെ അബ്ദുല്ല മുസ്ലിയാര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. 
ദേളി സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന ചടങ്ങില്‍ ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. 


SHARE THIS

Author:

0 التعليقات: