Tuesday, 3 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: എസ് വൈ എസ് റോഡ് ഷോക്ക് തുടക്കമായി


കാസര്‍കോട്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ ഭാഗമായി ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന സഅദിയ്യ റോഡ് ഷോ ക്ക് തുടക്കമായി. 

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

രാവിലെ ദേളി സഅദാബാദില്‍  നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. 

മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിജ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, ഹുസൈന്‍ സഅദി കെ സി റോഡ്,  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

കാസര്‍കോട് ടൗണില്‍ റോഡ് ഷോക്ക് പ്രഥമ സ്വീകരണം നല്‍കും. തുടര്‍ന്ന് ചട്ടഞ്ചാല്‍, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ബുധനാഴ്ച രാവിലെ 10ന് ബോവിക്കാനം, 11ന് - ബദിയഡുക്ക, 12- സീതാംഗോളി,  ഒരു മണി പുത്തിഗെ മുഹിമ്മാത്ത് ഉച്ചക്കു രണ്ടുമണിക്ക് കുമ്പള, 3.00 ബന്തിയോട്, 3.30 - ഉപ്പള, 4.00- ഹൊസങ്കടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 4.30ന് മജീര്‍പള്ളയില്‍ സമാപിക്കും.

ഓരോ കേന്ദ്രങ്ങളിലും പ്രമുഖര്‍ സന്ദേശപ്രഭാഷണം നടത്തും. 44 സര്‍ക്കിള്‍ ടീം ഒലീവ് ചീഫുമാരും  സോണ്‍ കമാണ്ടര്‍മാരും സ്ഥിരാംഗങ്ങായി പ്രത്യേക യൂണിഫോമില്‍ അണിനിരക്കും. അതാത് കേന്ദ്രങ്ങളില്‍ സോണ്‍ പരിധിയിലെ മുഴുവന്‍ യൂനിറ്റിലെയും ടീം ഒലീവ് അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും.

മൂസ സഖാഫി ഡയറക്ടറും ബായാര്‍ സിദ്ദീഖ് സഖാഫി കോര്‍ഡിനേറ്ററും ശാഫി സഅദി കണ്‍വീനറുമാണ്.


SHARE THIS

Author:

0 التعليقات: