Thursday, 5 December 2019

എസ് വൈ എസ് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി റോഡ് ഷോയ്ക്ക് ആവേശോജ്ജ്വല സമാപ്തി


മഞ്ചേശ്വരം: ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ജൂബിലി വിളംബരം ചെയ്ത് ജില്ലാ എസ് വൈ എസ് സംവിധാനിച്ച സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി റോഡ് ഷോയ്ക്ക് പതിനഞ്ച് കേന്ദ്രങ്ങളിലെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി വൈകി മഞ്ചേശ്വരം മജിര്‍പ്പള്ളയില്‍ പ്രൗഢ ഗംഭീര സമാപനം. 

നാടും നഗരവും സമ്മേളന ലഹരിയുണര്‍ത്തി മുന്നേറിയ യാത്രക്ക് ജില്ലയുടെ സമുന്നത സുന്നി നേതാക്കള്‍  നേതൃത്വം നല്‍കി.
 മജിര്‍പ്പള്ളയില്‍ നടന്ന സമാപന സമ്മേളനം മള്ഹര്‍ സാരഥി സയ്യിദ് ശഹീര്‍ തങ്ങള്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അധ്യക്ഷത വഹിച്ചു.

ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,  സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മൊയ്തു സഅദി ചേരൂര്‍, ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി സഅദി ഷിറിയ, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, കരീം ദര്‍ബാര്‍കട്ട, റസാഖ് സഖാഫി കോട്ടക്കുന്ന്,  ജബ്ബാര്‍ സഖാഫി, ഹാഫിള്  യഅ്ഖൂബ് സഅദി നാവൂര്‍, മുഹമ്മദ് സഖാഫി തോക്കെ പ്രസംഗിച്ചു.
ചൊവ്വാഴ്ച രാവിലെ സഅദിയ്യയില്‍ വെച്ച് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലാണ്  റോഡ്‌ഷോ ഫ്‌ലാഗ്ഓഫ് ചെയ്തത്.

ബുധനാഴ്ച രാവിലെ ചെര്‍ക്കളയില്‍ നിന്നാരംഭിച്ച രണ്ടാംദിന പര്യടനത്തിന് ബോവിക്കാനത്ത് പ്രഥമ സ്വീകരണം നല്‍കി, ഐ, സി എഫ് യു എ ഇ നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ ഹമീ്ദ പരപ്പ ഉദദ്ഘാടനം ചെയ്തു. 


മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി, മുഹിമ്മാത്ത്, കുമ്പള, ബന്തിയോട്, ഉപ്പള, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളിലും യാത്രക്ക് സ്വീകരണം നല്‍കി.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്,  സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ സഅദി നെക്രാജ്, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.


SHARE THIS

Author:

0 التعليقات: