Wednesday, 4 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഉത്തര മേഖലാ സില്‍സിലക്ക് വ്യാഴാഴ്ച തുടക്കം


കാസറഗോഡ്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍  ജില്ലാ കമ്മിറ്റി(എം.യു എസ് )സംഘടിപ്പിക്കുന്ന സ്പിരിച്വല്‍ സില്‍സിലക്ക് വ്യാഴാഴ്ച തുടക്കമാവും.
സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ധാര്‍മ്മികമായി സംസ്‌കരിക്കുകയും ആത്മീയ വിശുദ്ധിയുടെ വെളിച്ചം പകരുകയും ചെയ്യുന്നതോടൊപ്പം അന്തര്‍ ദേശീയ നിലവാരമുള്ള സഅദിയ്യയുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളെയും മുന്നേറ്റങ്ങളെയും  പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് സ്പിരിച്വല്‍ സില്‍സില.

പ്രമുഖ പ്രഭാഷകരെ അണിനിരത്തി മഹല്ല് സംഘടനാ കാര്യാലയം യൂണിറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് സില്‍ സില നടക്കുന്നത്. ആത്മീയാനുഭൂതിയും ഭക്തി നിര്‍ഭരവുമായ കൂട്ടു പ്രാര്‍ത്ഥനയും നൂറുല്‍ ഉലമാ എം.എ ഉസ്താദ് രചിച്ച് വിശുദ്ധ റൗള ശരീഫില്‍ പാടിയ ഖസ്വീദ ശഖ്വല്‍ കഈബി (വിലപിക്കുന്നവന്റെ ആവലാതി) ആലാപനവും സില്‍സിലയുടെ ഭാഗമായി നടക്കും.

ഉത്തരമേഖല സില്‍സില വ്യാഴാഴ്ച വൈകുന്നേരം 4.30ന് മഞ്ചേശ്വരം മള് ഹരില്‍ നിന്നും പൊസോട്ട് തങ്ങളുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന സംഗമത്തില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ അദ്ധ്യക്ഷം വഹിക്കും. എം.യു.എസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ഉല്‍ഘാടനം ചെയ്യും. അബൂബക്കര്‍ സഅദി നെക്രജെ സന്ദേശ പ്രഭാഷണവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും. ജില്ലാ, സോണ്‍ പ്രസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. ദക്ഷിണ മേഖല സില്‍സില ഈ മാസം 7 ശനിയാഴ്ച വൈകുന്നേരം 4.30ന് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നിന്നും ആരംഭിക്കും. 

ജില്ലയിലെ ഒന്‍പത് സോണുകളിലെ നൂറില്‍പരം കേന്ദ്രങ്ങളില്‍ ആത്മീയ വിരുന്നൊരുക്കി ഈ മാസം 25ന് സില്‍സില സമാപ്പിക്കും


SHARE THIS

Author:

0 التعليقات: