Sunday, 29 December 2019

സഅദിയ്യ ജനസാഗരമാകും; ഗോള്‍ഡന്‍ ജുബിലി ഇന്ന് സമാപിക്കും

ദേളി: ചന്ദ്രിഗിരിതീരത്തെ സഅദാബാദ് ഇന്ന് മനുഷ്യ സാഗരമാകും. കേരളീയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അടയാള കേന്ദ്രമായി അമ്പതാണ്ട് പിന്നിടുന്ന
ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സനദ് ദാന മഹാസ മ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും.

സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണയുമായി പതിനായിരങ്ങള്‍ ഇന്ന് സഅദാബാദില്‍ ഒത്തു കൂടും. ശരീഅത്ത്, ദഅ്‌വ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ യുവപണ്ഡിതരാണ് ഇന്ന് സനദും സ്ഥാന
വസ്ത്രവും ഏറ്റുവാങ്ങുന്നത്.

ഞായറാഴ്ച്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഉമര്‍ ഖത്തീബ് ഉദ്ഘാടനം ചെയ്യും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നനദ് ദാനം നിര്‍വ്വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സനദ് ദാന പ്രഭാഷണം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ നിര്‍വ്വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ് ലി
യാര്‍, പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, റാശിദ് ബുഖാരി സി.എം ഇബ്രാഹിം പ്രസംഗിക്കും. ശൈഖ് മു ഹമ്മദ് ശൈഖ് അല്‍ ഹാശിമി മുഖ്യാതിഥിയായിരിക്കും. 

ഖലമുല്‍ ഇസ്‌ലാം കോടമ്പുഴ ബാവ ഉസ്താദിന് നൂറുല്‍ ഉലമ അവാര്‍ഡ് സമ്മാനിക്കും. വൈ അബ്ദുല്ല കുഞ്ഞി ഹാജി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍ എന്നിവര്‍ അവര്‍ഡ് സമ്മാനി
ക്കും. വിദേശ പ്രതിനിധികളും സംബന്ധിക്കും. ഞായര്‍ രാവിലെ സഅദി സംഗമവും പണ്ഡിത സ
മ്മേളനവും നടക്കും. സ്ഥാനവസ്ത്ര വിതരണം സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും.


SHARE THIS

Author:

0 التعليقات: