Friday, 27 December 2019

സഅദിയ്യയില്‍ നൂറുല്‍ ഉലമ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ദേളി: ജാമിഅ സഅദിയ അറബിയയുടെ കീഴിലുള്ള സഅദിയ അറബിക് കോളജില്‍ പരേതനായ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ പേരില്‍ നിര്‍മ്മിച്ച നൂറുല്‍ ഉലമ ലൈബ്രറി വ്യവസായ പ്രമുഖനും സഅദിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനുമായ ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് നിര്‍വ്വഹിച്ചു. പരേതനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ  ദീര്‍ഘവീക്ഷണത്തിന്റെയും എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാറുടെ ആത്മാര്‍ത്ഥതയുടെയും ഫലമാണ് സഅദിയ സ്ഥാപന സമുച്ചയമെന്നും ഇതിന്റെ  പുരോഗതിക്ക് സമൂഹത്തിന്റെ എല്ലാവിഭാഗം പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സഅദിയ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍  പ്രാര്‍ത്ഥന നടത്തി. കീഴൂര്‍ സംയുക്ത ജമാഅത്ത് ട്രഷറര്‍ കെ മൊതീന്‍ കുട്ടി ഹാജി പട്ടുവത്തില്‍ അധ്യക്ഷനായി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,  ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മനേജര്‍ എം എ അബ്ദുല്‍ വഹാബ്, കേന്ദ്രകമ്മിറ്റി അംഗം ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് ,സെക്രട്ടറിയറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,  ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മോറല്‍ ഹെഡ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അറബിക് കോളജ് പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി,  സി എല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍ ഹാജി ബാലന്‍ ചട്ടഞ്ചാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഡോ. എന്‍ എ മുഹമ്മദിനുള്ള ഉപഹാരം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ സമ്മാനിച്ചു.
15 ഭാഷകലിലായി 20,000 പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ നൂറുല്‍ ഉലമ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുള്ളത്.


SHARE THIS

Author:

0 التعليقات: