Saturday, 21 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബര റാലി പ്രൗഡമായി

കാഞ്ഞങ്ങാട്: പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി കാഞ്ഞങ്ങാട്ട് നടത്തിയ വിളംബര റാലി പ്രൗഡമായി.

സഅദിയ്യ സാരഥികളും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കിയ റാലിയില്‍ സ്‌കൗട്ട് ദഫ് സംഘങ്ങളും അണിനിരന്നത് കാഞ്ഞങ്ങാടിന് കൗതുകക്കാഴ്ചയൊരുക്കി.

സഅദിയ്യയുടെ ആകര്‍ഷണീയ അനൗണ്‍സ്മെന്റും മുദ്രാവാക്യങ്ങളുമൊഴുകിയ റാലിയില്‍ ബൈത്തിന്റെ ഈരടികള്‍ ഈണം പകര്‍ന്നു. തിരക്കേറിയ കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് തടസം കൂടാതെ ആയിരങ്ങള്‍ അണിനിരന്ന സന്ദേശറാലി നടത്തിയത് നിയമപാലകരുടെയും നാട്ടുകാരുടെയും പ്രശംസ നേടി. അച്ചടക്കവും അനുസരണവുമുള്ള ഒരു സമൂഹത്തെയാണ് സഅദിയ്യ വാര്‍ത്തെടുക്കുന്നതെന്ന് കാണികള്‍ കൗതുകത്തോടെ വീക്ഷിച്ചു.

പുതിയകോട്ട മഖാം സിയാറത്തിന് സയ്യിദ് അലവി ഖാസിമി നേതൃത്വം നല്‍കി.
സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അലവി ഖാസിമി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ചിത്താരി അബ്ദുല്ല ഹാജി, ബശീര്‍ പുളിക്കൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഇ, ഹമീദ് മദനി, ഇബ്റാഹിം സഅദി വിട്ടല്‍, ബി കെ മഹമൂദ് ഹാജി, സത്താര്‍ പഴയ കടപ്പുറം, അശ്റഫ് അശ്റഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്‍ കലാം മലേഷ്യ, നാസര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സന്ദേശ യാത്രക്ക് നേതൃത്വം നല്‍കി. 


SHARE THIS

Author:

0 التعليقات: