Saturday, 28 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; 50000 മരം വെച്ച് പിടിപ്പിക്കുന്നു. ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

ദേളി: ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി രാജ്യത്താകമാനം അമ്പതിനായിരം വൃക്ഷത്തെകള്‍ നട്ടു പിടിപ്പിക്കാന്‍ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഭാഗമായി സംഘടിപ്പിച്ച ബയോഡൈവേഴ്‌സിറ്റി സമ്മിറ്റില്‍ തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. മനുഷ്യ കൈകടത്തലുകള്‍ മൂലം അന്തരീക്ഷ താപം വര്‍ധിക്കുകയും മരനശീകരണം മൂലം പ്രകൃതി ക്ഷോഭങ്ങല്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന  സാഹചര്യത്തില്‍ പ്രകൃതിയുടെ സന്തുലതാവസ്ഥ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടേയും കടമയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള വിപ്ലവകരമായ ചുവട് വെപ്പാണ് സഅദിയ്യ അമ്പതിനായിരം മരം നട്ട് കൊണ്ട് നടത്തുന്നത്. ആദ്യ വൃക്ഷത്തൈ സഅദിയ്യ കാര്‍ഷിക പ്രമോട്ടര്‍ സുലൈമാന്‍ വയനാട് ഏറ്റു വാങ്ങി.

പദ്ധതി വഴി സഅദിയ്യയുടെ അറുപതേക്കര്‍ ക്യാമ്പസില്‍ ഹരിത വത്കരണം പൂര്‍ത്തിയാക്കും. സ്‌കൂള്‍ എക്കോ ക്ലബ്ബും ക്യാമ്പസ് അന്തേ വാസിക
ളും പങ്കാളികളാകും ഇതിന് പുറമെ ഒഫ് ക്യാമ്പസ് വഴിയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വഴിയും വൃക്ഷം വെച്ച് പിടിപ്പിക്കും. രാജ്യത്തുടനീളം പ്രത്യേക
ക്യാമ്പയിന്‍ നടത്തും. 

കെ പി അബൂബക്കര്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖര്‍ ഉദ്ഘാനം ചെയ്തു. ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അലി ബാഖവി ആറ്റുപുറം, ഇബ്രാഹിം ഹാജി സിങ്കപ്പൂര്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: