Saturday, 28 December 2019

ജനുവരി ഒന്നുമുതല്‍ പണം പിന്‍വലിക്കാന്‍ ഒടിപി

ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒറ്റത്തവണ പാസ്വേഡ് സംവിധാനം കൊണ്ടുവരുന്നു. 2020 ജനുവരി ഒന്നുമുതല്‍ പുത്തന്‍ രീതി നിലവില്‍ വരും. എടിഎമ്മില്‍ പണം എടുക്കാനായി പോകുമ്പോള്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ഒടിപി വരും. പിന്നീട് അത് സ്‌ക്രീനില്‍ രേഖപ്പെടുത്തി പണം പിന്‍വലിക്കാം.

രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. പിന്‍വലിക്കണ്ട പണം എടിഎം സ്‌ക്രീനില്‍ രേഖപ്പെടുത്തിയാലുടന്‍ ഒടിപി ആവശ്യപ്പെടും. ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള അഴിമതികള്‍ തടയാനാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയതെന്ന് ബാങ്ക് അറിയിച്ചു. 

അടുത്തിടെ എസ്ബിഐയില്‍ നിരവധി ഡെബിറ്റ് കാര്‍ഡ് അഴിമതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അതേസമയം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍നിന്നാണ് പണം പിന്‍വലിക്കുന്നതെങ്കില്‍ ഈ സംവിധാനം ഉണ്ടാകില്ല.


SHARE THIS

Author:

0 التعليقات: