Thursday, 26 December 2019

എസ് ജെ എം കാസര്‍കോട് ജില്ലാ മദ്‌റസ കലോത്സവം; കലാ കിരീടം പുത്തിഗെ റൈഞ്ചിന്

കാസറഗോഡ്: കാസറകോട് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മദ്‌റസ കലോത്സവത്തിന് കൊടിയമ്മ ശിബ്ലി ഹയര്‍ സെക്കണ്ടറി മദ് റസയില്‍ സമാപനമായി.  
പതിനേഴു റൈഞ്ചുകളില്‍ നിന്നായി അര്‍നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ 45 ഇനങ്ങളിലായി മത്സരിച്ചു.  

254 പോയിന്റ് നേടി പുത്തിഗെ റൈഞ്ച് ഒന്നാം സ്ഥാനവും 169 പോയിന്റ് നേടി ദേളി റൈഞ്ച്  രണ്ടാം സ്ഥാനവും 145 പോയിന്റ് നേടി കാസറഗോഡ് റൈഞ്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

പരപ്പ റൈഞ്ചിലെ റിയാസ് അഹ്മദ് കലാപ്രതിഭയായും മഞ്ചേശ്വരം റൈഞ്ചിലെ സുബൈര്‍, പുത്തിഗെ റൈഞ്ചിലെ മുഹമ്മദ്  സുഹൈല്‍ എന്നിവര്‍ സര്‍ഗ്ഗ പ്രതിഭയായും തെരഞ്ഞടുക്കപ്പെട്ടു.  

ജില്ലാ പ്രസിഡന്റ് അഷ്റഫ് സഅദിയുടെ അധ്യക്ഷതയില്‍ എം സി  ഖമറുദീന്‍ എം എല്‍  എ  ഉദ്ഘടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,  സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ എന്‍,  മുഹമ്മദ് ഹാജി, ബഷീര്‍ അറബി, അബൂബക്കര്‍ സി ബി, അബ്ദുല്‍ റഹീം, അബ്ദുള്ള പുതിയ പുര, ഫാറൂഖ് കൊട്ടക്കാര്‍ തുടങ്ങിയവര്‍ ട്രൊഫികള്‍  സമ്മാനിച്ചു.

ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, അഷ്റഫ് സഖാഫി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ തൊക്കെ,  ഇബ്രാഹീം കുട്ടി സഅദി, അബ്ദുല്‍ കാദിര്‍ സഅദി ചുള്ളിക്കാനം, ഹനീഫ് കാമില്‍ സഖാഫി മഞ്ഞംപാറ സംബന്ധിച്ചു. ജമാലുദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: