എസ്.ജെ.എം. മദ്രസ കലോത്സവം: പുത്തിഗെ റേഞ്ച് വിജയികള്‍

കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.ജെ.എം.) ജില്ലാ മദ്രസ കലോത്സവത്തില്‍ 254 പോയിന്റ് നേടി പുത്തിഗെ റേഞ്ചിന് കിരീടം. 169 പോയിന്റ് നേടി ദേളി, 145 145 പോയിന്റ് നേടി കാസര്‍കോട് എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. 

പരപ്പ റേഞ്ചിലെ റിയാസ് അഹമ്മദ് കലാപ്രതിഭ, മഞ്ചേശ്വരം റേഞ്ചിലെ സുബൈര്‍,  പുത്തിഗെ റേഞ്ചിലെ മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സര്‍ഗപ്രതിഭയായും തിരഞ്ഞടുക്കപ്പെട്ടു. 
സമാപന സമ്മേളനം എം.സി.ഖമറുദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

എസ്.ജെ.എം.ജില്ലാ പ്രസിഡന്റ്  അഷ്‌റഫ് സഅദി അധ്യക്ഷനായിരുന്നു. മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എന്‍.അബൂബക്കര്‍, മുഹമ്മദ് ഹാജി ബഷീര്‍, സി.ബി.അബൂബക്കര്‍, അബ്ദുള്‍റഹീം, അബ്ദുള്ള പുതിയപുര, ഫാറൂഖ് കൊട്ടക്കാര്‍ തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിച്ചു. 

ജമാലുദീന്‍ സഖാഫി, അബ്ദുള്‍റസാഖ് സഖാഫി, ഇല്യാസ് കൊറ്റുമ്പ, അബ്ദുള്‍ഹമീദ് മൗലവി, അഷ്‌റഫ് സഖാഫി, ഇബ്രാഹിം സഅദി, ഇബ്രാഹിംകുട്ടി സഅദി, അബ്ദുള്‍ഖാദര്‍ സഅദി, ഹനീഫ് കാമില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍