Thursday, 26 December 2019

മാനത്ത് വിസ്മയക്കാഴ്ച; കേരളം വലയ സൂര്യഗ്രഹണത്തിന് സാക്ഷിയായി

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലിയ സൂര്യഗ്രഹണത്തിന് സാക്ഷിയായി കേരളം. രാവിലെ എട്ടു മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാത്. വടക്കന്‍ കേരളത്തിലാണ് ഗ്രഹണം കൂടുതല്‍ കാണപ്പെട്ടത്. മറ്റ് ജില്ലകളില്‍ ഭാഗികം മാത്രമാണ്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. 

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു പറയുന്നത്.


SHARE THIS

Author:

0 التعليقات: