Friday, 6 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: ഇനി സ്പിരിച്വല്‍ സില്‍സിലയുടെ അനുഗ്രഹീത രാവുകള്‍


കാസര്‍കോട്: ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി 
സംഘടിപ്പിക്കുന്ന സ്പിരിച്വല്‍ സില്‍സിലയുടെ ഉത്തര മേഖല പ്രയാണത്തിന് മഞ്ചേശ്വരം മള്ഹറില്‍ നിന്നും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ മഖ്ബറ സിയാറത്തോടെ തുടക്കമായി.

തുടര്‍ന്ന് നടന്ന ഉല്‍ഘാടന സംഗമത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ അദ്ധ്യക്ഷം വഹിച്ചു എം.യു.എസ് കേന്ദ്ര കമ്മി പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ഉല്‍ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഅദി മൊഗ്രാല്‍, സഫ്വാന്‍ സഅദി, ഹസന്‍ കുഞ്ഞി മള്ഹര്‍ സംബന്ധിച്ചു.
 ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി സ്വാഗതവും അഹ്മദ് സഅദി ചെങ്കള നന്ദിയും പറഞു. തുടര്‍ന്ന് കെദംമ്പാടി, ദൗഡുഗോളി എന്നീ മഹല്ലുകളില്‍ നടന്ന ആത്മീയ പ്രഭാഷണത്തിന് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ മുഖ്യപ്രഭാഷണം നടതി.


സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ധാര്‍മ്മികമായി സംസ്‌കരിക്കുകയും ആത്മീയവിശുദ്ധിയുടെ വെളിച്ചം പകരുകയും ചെയ്യുന്നതോടൊപ്പം അന്തര്‍ദേശീയ നിലവാരമുള്ള സഅദിയ്യയുടെ വിദ്യഭ്യാസപ്രവര്‍ ത്തനങ്ങളെയും മുന്നേറ്റങ്ങളെയും  പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് സ്പിരിച്വല്‍ സില്‍സില .

പ്രമുഖ പ്രഭാഷകരുടെ നേതൃത്വത്തില്‍ ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ ആത്മീയ വിരുന്നൊരുക്കി ഈമാസം 25ന് സമാപിക്കും.


SHARE THIS

Author:

0 التعليقات: