Tuesday, 3 December 2019

സുദര്‍ശന്‍ വധം; പ്രതി പോലീസില്‍ കീഴടങ്ങി


ഉള്ളാള്‍: കളത്തൂര്‍ പുത്തിഗെപ്പള്ളയിലെ സുദര്‍ശന്‍ കൊലപ്പെടുത്തി ഉള്ളാളില്‍ റെയില്‍വേ ട്രാക്കിനടുത്തു തള്ളിയ സംഭവത്തില്‍ മുഖ്യപ്രതി രക്ഷിത് പോലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സുദര്‍ശന്‍ കൊല്ലപ്പെടുന്നത്. മംഗളൂരു കാപ്പിക്കാടിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയുമായ രക്ഷിത്താണ്   ഡിസംബര്‍ ഒന്നിന് ഞായറാഴ്ച വൈകീട്ടോടെ ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ കീഴടങ്ങിയത്.

കുമ്പളയിലെ സ്വകാര്യ ബസിലെ ഡ്രൈവറും സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്ന സുദര്‍ശന്‍(21) കളത്തൂര്‍ പള്ളത്തെ അനന്ത ശര്‍മയുടെ മകനാണ്. സുദര്‍ശനും രക്ഷിത്തും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അക്ഷത്തിന്റെ പെണ്‍  സുഹൃത്തിന്റെ ട്രെയിനില്‍ വെച്ചുള്ള ഒരു വീഡിയോ സുദര്‍ശന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണത്രെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. 

അതിനിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം  ഏറ്റെടുത്തു ഇയാള്‍ ഉള്ളാള്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയാണ് രക്ഷിത്ത് .


SHARE THIS

Author:

0 التعليقات: