Thursday, 5 December 2019

മുനിയൂരില്‍ സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച


ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് മുനിയൂര്‍ യൂണിറ്റിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും  മഹ്‌ള റത്തുല്‍ ബദ് രിയ വാര്‍ഷികവും താജുല്‍ ഉലമ അനുസ്മരണവും ഡിസംബര്‍ 6ന് വൈകുന്നേരം 4.30 മുതല്‍ 'മൗണ്ട് നൂര്‍' മുനിയൂറില്‍നടക്കും.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് യു എം അബൂബക്കര്‍ പതാക ഉയര്‍ത്തും. മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഉമര്‍ ഉസ്താത് പ്രാര്‍ത്ഥന നിര്‍വഹിക്കും. .മുഹമ്മദ് റഫീഖ് സഖാഫി അധ്യക്ഷത വഹിക്കും.  എസ് വൈ എസ് ജില്ലാ പ്രസിഡണ്ട്  അസ്സയിദ് പി എസ് ആറ്റകോയ അല്‍ബാ ഹസന്‍ തങ്ങള്‍  ഉല്‍ഘാടനം ചെയ്യും.
പ്രമുഖ പ്രാസംഗികന്‍ ഓണക്കാട് അബ്ദുറഹ്മാന്‍ സഅദി പ്രഭാഷണം നടത്തും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹമാന്‍ ഇമ്പിച്ചി കോയ ബായാര്‍ തങ്ങള്‍ സാന്ത്വന കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി മുഖ്യപ്രഭാഷണം നടത്തും.  

മഹ്‌ള റത്തുല്‍ ബദ് രിയക്ക് മുഹമ്മദ് ഹാരിസ് ഫാളില്‍ സഖാഫിയും ബുര്‍ദ്ദ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മഖ്ദൂമിയ്യയും നേതൃത്വം നല്‍കും.  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്യം, വാഹിദ് സഖാഫി ദേരഡുക്ക,അബൂബക്കര്‍ ഫൈസി കുമ്പടാജ, എ കെ സഖാഫി കന്യാന, സിദ്ദീഖ് ഹനീഫി അന്നടുക്ക, എസ് മുഹമ്മദ് മുസ് ലിയാര്‍, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ശഫീഖ് ഹിമമി,
 ഇഖ്ബാല്‍ ആലങ്കോള്‍, എസ് ഐ മുഹമ്മദ്, നാസര്‍ കടമ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും.
 എസ് വൈ എസ് കുമ്പഡാജസര്‍ക്കിള്‍ ഫൈനാന്‍സ് സെക്രട്ടറി അഷ്‌റഫ് മുനിയൂര്‍ സ്വാഗതവും സെക്രട്ടറി ശകീല്‍ ഖുതുബി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: