Wednesday, 25 December 2019

പൗരത്വം ഔദാര്യമല്ല; എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ശില്‍പ്പശാല വെള്ളിയാഴ്ച

മഞ്ചേശ്വരം: പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പൗരത്വം ഔദാര്യമല്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ശില്‍പ്പശാല വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം മജിര്‍പ്പള്ള താജുല്‍ ഉലമ സൗധത്തില്‍ നടക്കും. 

സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ വിഷയാവതരണം നടത്തും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്ളലി, അബ്ദുല്‍ അസീസ് സഖാഫി, റഫീഖ് ലത്വീഫി ബൊള്‍മാര്‍, അബ്ദുറഹ്മാന്‍ സഖാഫി ധര്‍മ്മനഗര്‍, ഇബ്റാഹീം ഖലീല്‍ അഹ്സനി, ബഷീര്‍ മുന്നിപ്പാടി, സിദ്ദീഖ് കോളിയൂര്‍, സിദ്ദീഖ് പുരുഷങ്കോടി പ്രസംഗിക്കും. സോണ്‍ പരിധിയിലുള്ള 48 യൂനിറ്റുകളില്‍ നിന്ന് നൂറിലേറെ പ്രതിനിധികള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: