Thursday, 26 December 2019

എസ് വൈ എസ് മുള്ളേരിയ സോണ്‍ ശില്‍പ ശാല സമാപിച്ചു

മുള്ളേരിയ്യ: സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി സോണില്‍ സംഘടിപ്പിക്കുന്ന ശില്‍പ ശാല മുള്ളേരിയ്യ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് അധ്യക്ഷ വഹിച്ചു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. വിവിധ പദ്ധതികളുടെ അവലോകനം നടന്നു. 

ഇല്യാസ് കൊറ്റുമ്പ, ഖാസിം നഈമി കിന്നിംങ്കാര്‍, ഹനീഫ് സഅദി പള്ളത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഫര്‍ സഅദി പള്ളത്തൂര്‍ സ്വാഗതവും. ഉമര്‍ സഖാഫി മയ്യളം നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: