Tuesday, 3 December 2019

സാന്ത്വനവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ ശിഹാബിന്റെ വീട്ടിലെത്തി


നായന്മമാര്‍മൂല: സമസ്ത കേരള സുന്നി യുവജന സംഘം സംഘടനക്ക്  കീഴില്‍ കേരത്തിലെ മുഴുവന്‍ യൂണിറ്റുകളിലും സാന്ത്വനം നടത്തിവരുന്നതിന്റെ ഭാഗമായി എസ് വൈ എസ് നായിമാര്‍മൂല യൂണിറ്റ് ന്റെ വകയായുള്ള സാന്ത്വനം പ്രസിഡന്റ് എ കെ അമാനി ആലംപാടിയിലെ ഷിഹാബിനു കൈമാറി. 

    മോഷ്ടാവിന്റെ ക്രൂരത കാരണം കരിഞ്ഞമര്‍ന്ന വീടിനു മുന്നില്‍ താമസം വഴിമുട്ടിപോയ കാന്‍സര്‍ രോഗി കൂടിയായ ശിഹാബിന്റെയും കുടുംബത്തിന്റെയും കദനകഥ അറിഞ്ഞ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ എത്തുകയും സാന്ത്വനം കൈമാറുകയുമായിരുന്നു.

സാന്ത്വനം പ്രസിഡന്റ് എ കെ അമാനി പാണലം, സെക്രട്ടറി അബ്ബാസ് പൈച്ചാര്‍, വൈസ് പ്രസിഡന്റ്  റഹ്മാന്‍ ചാലക്കുന്ന്, നാസര്‍ മളിയില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: