Friday, 27 December 2019

പൗരത്വ ഭേദഗതി നിയമം ബഹുസ്വരതക്ക് നേരെയുള്ള വെല്ലുവിളി : ടി എന്‍ പ്രതാപന്‍

തൃശൂര്‍: മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം ബഹുസ്വരതക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഇന്ത്യയുടെ മതേതരത്വ പാരമ്പര്യത്തിന് എതിരാണെന്നും ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണുള്ളത്. ജനകീയ പ്രക്ഷോഭത്തിലൂടെ രാജ്യത്തിന്റെ അസ്ഥിത്വം തിരിച്ച് പിടിക്കാന്‍ എല്ലാ വിഭാഗം  ജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വം ഔദാര്യമല്ല ,യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് യുവജന റാലിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കൈപ്പമംഗലം സിറാജുദ്ദീന്‍ സഖാഫി  അദ്ധ്യക്ഷത വഹിച്ചു.താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍,പി എസ് കെ മൊയ്തു ബാഖവി മാടവന,പി കെ ബാവ ദാരിമി,ഐ എം കെ ഫൈസി,ടി എ അലിഅക്ബര്‍  എന്നിവര്‍ സംസാരിച്ചു.ജഅഫര്‍ ചേലക്കര സ്വാഗതവും വഹാബ് സഅദി തൃശൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: