Monday, 2 December 2019

ടെലികോം കമ്പനി നിരക്കുകള്‍ കുത്തനെ കൂട്ടി; നാളെ മുതല്‍ പ്രാബല്യത്തില്‍


ന്യൂഡല്‍ഹി: പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് തിരിച്ചടിയുമായി ടെലികോം കമ്പനികളായ ജിയോയും ഭാരതി എയര്‍ടെല്ലും വൊഡാഫോണ്‍ഐഡിയയും നിരക്കുകള്‍ കുത്തനെ കൂട്ടി. പുതിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരും. മൂന്നു കമ്പനികളും നിലവിലെ കോള്‍, ഡേറ്റാ പാക്കേജുകളുടെ വില 40 ശതമാനം വരെയാണ് കൂട്ടിയത്.

വൊഡാഫോണ്‍ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവ പ്രഖ്യാപിച്ച വില വര്‍ദ്ധന നാളെ നിലവില്‍ വരും. ജിയോയുടെ വരവോടുകൂടി വരുമാനത്തിലുണ്ടായ ഇടിവും ഉയര്‍ന്ന കടബാദ്ധ്യതയും സുപ്രീം കോടതിയുടെ എ.ജി.ആര്‍ വിധിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുമാണ് നിരക്കുയര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. കോള്‍, ഡേറ്റ പാക്കേജുകള്‍ക്ക് വില കൂടുന്നത് 42% വരെയാണ്.


SHARE THIS

Author:

0 التعليقات: