Saturday, 28 December 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ശൈഖ് സാഇദ് മാനവീകത ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി- ഡോ മുഹമ്മദ് അബ്ദുല്ല ഹാശിമി

കാസര്‍കോട്: സമകാലീന ഭരണാധികാരികളില്‍ ലോകത്തിന്റെ സ്‌നേഹാദരവ് ഏറ്റുവാങ്ങിയ മഹാനായ വ്യക്തിത്വമായിരുന്നു ശൈഖ് സാഇദെന്ന് ദുബൈ ഔഖാഫ് പ്രതിനിധി ഡോ മുഹമ്മദ് അബ്ദുല്ല ഹാശിമി പ്രസ്താവിച്ചു. ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഭാഗമായി സംഘടിപ്പിച്ച ശൈഖ് സാഇദ് ടോളറന്‍സ് കോണ്‍ഫറന്‍ലസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. 

മാനവീകത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ശൈഖ് സാഇദ്. ആധുനിക യു എ ഇയുടെ ശില്‍പിയെന്ന നിലയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ള പതിനായിരങ്ങള്‍ക്ക്
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചും മത വിവേചനമില്ലാതെ സര്‍വ്വര്‍ക്കും നന്മ ചൊരിഞ്ഞും
സഹിഷ്ണുതയും അനുകമ്പയും മുഖമുദ്രയാക്കിയ ശൈഖ് സാഇദിന്റെ ജീവിതം ലോകത്തിന് മാതൃകയാണ്. പരസ്പരം സ്‌നേഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും ശൈഖ് സാഇദ് നിരന്തരം ആഹ്വാനം ചെയ്തിരുന്നു. പ്രജകളോട് അങ്ങേയേറ്റം ആത്മബന്ധം പുലര്‍ത്തിയിരുന്ന സാഇദ് പുറം നാടുകളുല്‍ നിന്ന് തൊഴിലിനും സന്ദര്‍ശനത്തിനുമായി യു എ ഇയിലെത്തിയവരോടും തുല്യ നിലയിലെത്തിയവരോടും തുല്യ നി
ലയില്‍ പെരുമാറി. യു എ ഇ ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെ ഉടമായി മാറാനായത് ശൈഖ് സാഇദിന്റെ സ്വഭാവ മഹിമകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളും ആ മാതൃക പിന്‍പറ്റിയാണ് രാജ്യത്തെ നയിക്കുന്നത്. യു എ ഇയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലും മത സൗഹാര്‍ദ്ദത്തിന്റെ നല്ല മാതൃകകളാണ് കാണാന്‍ കഴിഞ്ഞത്. അദ്ദേഹം പ്രസ്താവിച്ചു.

ലോകത്ത് പടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് സഹിഷ്ണുതക്ക് പ്രാമുഖ്യം നല്‍കുന്ന കര്‍മ പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ടോളറന്‍സ് കോണ്‍ഫറന്‍സ് ആഹ്വനം ചെയ്തു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ മുഹമ്മദ് അല്‍ ഖത്വീബ് മുഖ്യാതിഥി ആയിരുന്നു. ഡോ മുഹമ്മദ് റശീദ് മലേഷ്യ, ഡോ മുഹമ്മദ് ശുക്‌റ് നദ, ഡോ സുഫിയാന്‍ ഹുസൈന്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഹബീബ് കോയ ബുഖാരി, സയ്യിദ് ത്വാഹ ബാഫഖി, ഉബൈദുല്ല സഅദി നദ് വി, അബൂബകര്‍ കുറ്റിക്കോല്‍
സംസാരിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും അമീര്‍ ഹസന്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: