Tuesday, 31 December 2019

യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വെ; ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍വരും


Image result for train


ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇരുട്ടടി നല്‍കി റെയില്‍വേ. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഓര്‍ഡിനറിനോണ്‍ എസി യാത്രക്കാര്‍ക്ക് നിലവിലെ നിരക്കില്‍ നിന്ന് ഒരു കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എസി ടിക്കറ്റ് യാത്രക്കാര്‍ക്ക് നിലവിലെ നിരക്കില്‍ നിന്ന് നാല് പൈസയും വര്‍ധിപ്പിച്ചു. എക്‌സ്പ്രസ് നോണ്‍ എസി യാത്രക്കാര്‍ ഒരു കിലോമീറ്ററിന് രണ്ട് പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വെ മന്ത്രാലയമാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.


SHARE THIS

Author:

0 التعليقات: