Monday, 2 December 2019

കനത്ത മഴ: മിന്നലേറ്റ് തെങ്ങിന് തീപിടിച്ചു


ചെറുവത്തൂര്‍: അപ്രതീക്ഷിതമായി പെയ്ത ഇടിമിന്നലോടു കൂടിയ
കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ച നിലയിലായി. ഞായറാഴ്ച വൈകീട്ട് മൂന്നു മണി മുതല്‍ ചെറിയ ചാറ്റല്‍ മഴയോടെ ആരംഭിച്ച് കാലവര്‍ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് മഴ പെയ്തത്. 

ചെറുവത്തൂര്‍ ,പിലിക്കോട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെ റോഡുകളിലും പൊതു സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെ പ്രതീക്ഷിക്കാതെ ഒരുക്കിയ വിവിധ പ്രദേശങ്ങളിലെ കലാ-സാംസ്‌കാരിക പരിപാടികള്‍ മാറ്റി വെച്ചു.

നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലേറ്റ് മുണ്ടേമ്മാട് ഒരു തെങ്ങിന് തീപിടിച്ചു. എം.ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെ കായ്ച്ചു നില്‍ക്കുന്നതെങ്ങാണ് മിന്നലേറ്റ് കത്തി നശിച്ചത്.


SHARE THIS

Author:

0 التعليقات: