Saturday, 28 December 2019

യു പി പോലീസ് വഴിയില്‍ തടഞ്ഞു; അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറിലെത്തി പ്രിയങ്ക

ലഖ്നോ:  പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ പോലീസ് ഓഫീസറുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. മുന്‍ ഐ പി എസ് ഓഫീസര്‍ എസ് ആര്‍ ദാരാപുരിയുടേയും അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റേയും കുടുംബത്തെ സന്ദര്‍ശിക്കാനായി കാറില്‍ തിരിച്ച പ്രിയങ്കയെ ലഖ്നോ പോലീസാണ് തടഞ്ഞത്.

ക്രമസമാധന പ്രശ്നമുള്ളതിനാല്‍ മുന്നോട്ട് പോകാനാകില്ലെന്ന് ലഖ്നോ പോലീസ് അറിയിക്കുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നറങ്ങിയ പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ യാത്ര തുടരുകയായിരുന്നു. ദരാപുരിയുടെ കുടുംബം അടക്കം പൗരത്വ പ്രതിഷേധത്തില്‍ അറസ്റ്റിലായ നിരവധി പേരുടെ കുടുംബത്തേയും പിന്നീട് പ്രിയങ്ക സന്ദര്‍ശിച്ചു.
എന്തിനാണ് പോലീസ് തന്നെ തടഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് നേരെ കൈയറ്റ ശ്രമമുണ്ടായതായും പ്രിയങ്ക പ്രതികരിച്ചു. സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെ ഒരു പോലീസുകാരന്‍ കൈയേറ്റം ചെയ്യുകയായിരുന്നെന്നാണ് ആരോപണം.


SHARE THIS

Author:

0 التعليقات: