Sunday, 29 December 2019

ഉത്തര്‍പ്രദേശിലെ സംഘര്‍ഷം: മലയാളികള്‍ക്ക് പങ്കെന്ന് യു.പി പൊലീസ്

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന സംഘര്‍ങ്ങളില്‍ മലയാളികള്‍ക്ക് പങ്കെന്ന് യു.പി പൊലീസ്. ഡിസംബര്‍ 20, 21 തീയതികളിലെ സംഘര്‍ഷങ്ങളില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സംഘര്‍ഷങ്ങളില്‍ പങ്കുള്ളവരുടെ പോസ്റ്റര്‍ കേരളത്തിലും ഡല്‍ഹിയിലും പതിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സി.സിടിവി ദൃശ്യങ്ങളുടെ സഹായത്തിലാവും പോസ്റ്റര്‍ തയാറാക്കുക. കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു.  പശ്ചിമ ബംഗാളില്‍ നിന്നുള്ളവര്‍ക്ക് സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് യു.പി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.  യു.പിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു


SHARE THIS

Author:

0 التعليقات: