Sunday, 29 December 2019

ഭരണഘടന സംരക്ഷണ റാലി വിജയിപ്പിക്കുക: പി ബി മുഹമ്മദ്

പുത്തിഗെ: രാജ്യത്തിന്റെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി 3 വെള്ളിയാഴ്ച മുന്ന് മണിക്ക് കട്ടത്തടുക്കയില്‍ നിന്ന് സിതാംഗോളിയിലെക്ക്  ഭരണഘടന സംരക്ഷണ ജാഥ സംഘടിപ്പിക്കും.

പുത്തിഗെ പഞ്ചായത്ത് പരിധിയിലെ വിവിധ മഹല്ല് ഭാരവഹികള്‍, മെമ്പര്‍മാര്‍, ഉസ്തദുമാര്‍, വിവിധ ക്ലബ് അംഗങ്ങള്‍, ഇതര മതസ്ഥര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചു ന്നടത്തുന്ന റാലിയില്‍ നമ്മുടെ പഞ്ചായത്തിലെ ജനപ്രധിനിധികള്‍ നാട്ടിലുള്ള മുഴുവന്‍ പ്രവാസികളും നേതാക്കളടക്കം മുഴുവന്‍ നേതാകന്മാരും പ്രവര്‍ത്തകരും എത്തിചേരണമെന്നും, റാലിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ബി.മുഹമ്മദ് പറഞ്ഞു. 

മുഹിമ്മാത്ത് എ കെ ജി നഗറില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കുഞ്ഞിളം നാവില്‍ ഖുര്‍ആന്‍ മധുരം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ പ്രീ സ്‌കൂളിന്റെ സാവിയ്യ ഫെസ്റ്റ് 2020 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. 

ഫസല്‍ റഹ്മാന്‍ അഹ്‌സനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ സെക്രട്ടറി പി എം. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. വിദേശത്തേക്ക് പോകുന്ന ഉസ്താദ് ഹംസ സഖാഫി കുട്ടശ്ശേരിക്ക് പുത്തിഗെ ഗ്രാമ പഞ്ചായത്ത് സീതാംഗോള്ളി വാര്‍ഡ് മെമ്പര്‍ ഇ ബി മുഹമ്മദ് കുഞ്ഞിയും, ഉസ്മാന്‍ മുസ്ല്യാര്‍ക്ക് കളായി തര്‍ബിയ്യത്ത് ട്രഷറര്‍ കെ വൈ.അബദുല്‍ ഖാദര്‍ ഹാജി  എന്നിവര്‍ മെമോന്റൊ വിതരണം ചെയ്തു.  മുസ്ഥഫ അഹ്‌സനി, കബിര്‍ സഅദി, ഇസ്മായില്‍ മുന്നൂര്‍, ഉബൈദ് മുളിയടുക്ക, ബി ഇ. മുഹമ്മദ് കുഞ്ഞി ഹാജി, ഫാറൂഖ് ഹിമമി കൃഷ്ണാപുരം, എന്നിവര്‍ പങ്കെടുത്തു.
    
114 ഓളം മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അതിന് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തിയ രക്ഷിതാക്കളെയും ടീച്ചര്‍മാരെയും പ്രസ്തു പരിപ്പാടിയില്‍ സാവിയ്യ ട്രസ്റ്റ് ചെയര്‍മാന്‍, മാനേജര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സെക്രട്ടറി സയ്യിദ് അഹ്മ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

മുഹമ്മദ് മഖ് സൂസ് സ്വാഗതം നാസര്‍ ബായാര്‍  നന്ദി  പറഞ്ഞു.


SHARE THIS

Author:

0 التعليقات: