Monday, 6 January 2020

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം

കോഴിക്കോട്:  വടകരക്കടുത്ത് കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍(56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്ന് തൃശൂരിലേക്ക് തിരിച്ചുപോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.
ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ.


SHARE THIS

Author:

0 التعليقات: