Thursday, 16 January 2020

സൈക്കിളില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കാറിടിച്ച് സൈക്കിള്‍ യാത്രികനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചെറുകുന്ന് പള്ളിച്ചാല്‍ സ്വദേശി പി വി മുഹമ്മദ് ഹാഷിര്‍ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് അപകടം. 
അമിതവേഗതയില്‍ വന്ന കാര്‍ വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹാഷിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചെറുകുന്നിലെ വ്യാപാരി ടി.എം. വി ഹംസ- പിവി ആഇശാബി ദമ്പതികളുടെ മകനാണ്. സഹോദരി: അനസ. 


SHARE THIS

Author:

0 التعليقات: