Thursday, 16 January 2020

അജ്മീര്‍ മൗലിദ് മൂന്നാം വാര്‍ഷികവും ഖവാലിയും കൂട്ടുപ്രാര്‍ത്ഥനയും ഞായറാഴ്ച ആദൂര്‍ പടിയത്തടുക്കയില്‍

ആദൂര്‍: ആദൂര്‍ ജിശ്തി മഹല്ലില്‍ എല്ലാമാസവും നടന്നുവരുന്ന അജ്മീര്‍ മൗലിദിന്റെ മൂന്നാം വാര്‍ഷികവും ദുആ സമ്മേളനവും ജനുവരി 19 ഞായറാഴ്ച രാവിലെ 9.30 ന് ഹസൈനാര്‍ മല്ലമൂല പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കും. ജുനൈദ് അംജദി അല്‍ ഹുമൈദി സ്വാഗതവും ഷാഫി സഅദി കട്ടത്തടുക്ക  അധ്യക്ഷതയും വഹിക്കും. സയ്യിദ് ഹസന്‍ ആരിഫ് അല്‍ഹാദി ഉദ്ഘാടനം ചെയ്യും.

മുഹമ്മദ് ഫരീദ് ബാഖവി ഉദ്‌ബോധനവും പ്രാപൊയില്‍ ഉസ്താദ് അജ്മീര്‍ മൗലിദിന് നേതൃത്വവും നല്‍കും. സയ്യിദ് നിലാമുറ്റം തങ്ങള്‍  സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മറ്റു പ്രമുഖ നേതാക്കളും പണ്ഡിതന്മാരും സംബന്ധിക്കുന്ന പരിപാടിയില്‍ ജിഷ്തിയ്യ ഖവാലി സംഘത്തിന്റെ ഖവാലി അവതരണവും ഉണ്ടാകും


SHARE THIS

Author:

0 التعليقات: