Saturday, 4 January 2020

കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമം കാസര്‍കോട് സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമം കാസര്‍കോട് സ്വദേശി പിടിയില്‍.
ഷൂസിനകത്ത് ഒളിപ്പിച്ച് വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.

നെല്ലിക്കുന്ന് സ്വദേശി നവാസ് അബ്ദുല്ല (34)എക്‌സ്സൈസ് പിടികൂടിയത് . ഇയാളില്‍ നിന്നും 82.46 ലക്ഷം രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുകളാണ് പിടികൂടിയത്. ഇന്‍ഡിഗോ എയറിന്റെ കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയതായിരുന്നു അബ്ദുല്ല.

നടത്തത്തില്‍ സംശയം തോന്നിയ സി ഐ എസ് എഫ് വിഭാഗം ഇയാളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാദരക്ഷകള്‍ സുരക്ഷാസേന എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു ഇയാളുടെ ബാഗേജുകളും സുരക്ഷാസേന വിശദ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍നിന്നും 15,000 അമേരിക്കന്‍ ഡോളറുകള്‍ കണ്ടെടുത്തു.


SHARE THIS

Author:

0 التعليقات: