Monday, 20 January 2020

ബദിയടുക്കയില്‍ പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

ബദിയടുക്ക: പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.  ബദിയടുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ പ്രതിഷേധ റാലി നിയന്ത്രിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ബദിയടുക്ക ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിക്ക് വെച്ച് മരണം സംഭവിച്ചതിനാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദയ സംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇഖ്ബാലെന്ന് ബന്ധുക്കള്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: