Thursday, 16 January 2020

ജനു. 31, ഫെബ്രു. 1 അഖിലേന്ത്യ ബാങ്ക് പണിമുടക്ക്; ഏപ്രില്‍ 1 മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംയുക്ത ബാങ്കിംഗ് യൂണിയന്‍ ജനുവരി 31, ഫെബ്രുവരി 1 തിയതികളില്‍ സൂചനാ പണിമുടക്ക് നടത്തും. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ഐഎന്‍ബിഇഎഫ്, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ല്യു, എന്‍.ഒ.ബി.ഒ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. മാര്‍ച്ച് 11,12,13 തിയതികളിലും സൂചനാ പണിമുടക്ക് നടത്താന്‍ സംയുക്ത യൂണിയന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ജീവനക്കാരുടെ തീരുമാനം.


SHARE THIS

Author:

0 التعليقات: