Wednesday, 22 January 2020

ബി.ജെ.പി വിശദീകരണ യോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍; ഉപ്പളയിലും കടകള്‍ അടച്ചിട്ടു

ഉപ്പള: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബി.ജെ.പി. ഉപ്പളയില്‍ യോഗം ചേര്‍ന്നപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ച് ഉപ്പളയിലെ വ്യാപാരികളും നാട്ടുകാരും. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ബി.ജെ.പി വിശദീകരണ യോഗം ഉപ്പള ടൗണില്‍ നടന്നത്.

യോഗം ആരംഭിക്കുമ്പോള്‍ തന്നെ കടകളുടെ ഷട്ടറുകള്‍ താഴ്ന്നു. യാതൊരു പ്രഖ്യാപനമോ സമ്മര്‍ദ്ദമോ ഇല്ലാതെ വ്യാപാരികള്‍ സ്വയം കടകള്‍ അടക്കുകയായിരുന്നു. ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ് നിര്‍ത്തിവെച്ചു. ഏതാനും സംഘ് പരിവാര്‍ അനുകൂലികളായവരുടെ കടകള്‍ മാത്രമാണ് തുറന്ന് കിടന്നത്. തുടര്‍ന്ന് ആളൊഴിഞ്ഞ ടൗണില്‍ പരിപാടി നടത്തി ബി.ജെ.പി നേതാക്കന്മാര്‍ സ്ഥലം വിട്ടു. 

കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റ്യാടിയിലും മറ്റ് സ്ഥലങ്ങളിലും നടന്നത് പോലെ സമാനമായ ഹര്‍ത്താല്‍ ആണ് ഉപ്പളയില്‍ നടന്നത്. വിശദീകരണവുമായി വീടുകളിലെത്തുന്ന ബി.ജെ.പി. പ്രവര്‍ത്തകരെയും നാട്ടുകാര്‍ ബഹിഷ്‌ക്കരിക്കുന്നു.


SHARE THIS

Author:

0 التعليقات: