Thursday, 2 January 2020

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം : സ്ഫോടനത്തില്‍ അഗ്‌നിശമന സേനാംഗങ്ങളും കുടുങ്ങി

ന്യൂഡല്‍ഹി: ഫാക്ടറിയില്‍ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ പീരഗാര്‍ഹിയിലെ ഒരു ഫാക്ടറിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.അഗ്‌നി ശമനത്തിനായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയത് .

പുലര്‍ച്ചെ 4.30ഓടെയാണ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും അഗ്‌നി നിയന്ത്രണ വിധേയമാക്കാനായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതെ സമയം രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേല്‍ക്കൂര താഴേയ്ക്കു വീഴുകയുമായിരുന്നു . ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ അകപ്പെട്ടു .

ഏഴ് അഗ്‌നിശമന സേനാംഗങ്ങളാണ് അപകടം നടക്കുമ്‌ബോള്‍ സ്ഥലത്തുണ്ടായിരുന്നത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 35 ഫയര്‍ എന്‍ജിനുകളും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട് .


SHARE THIS

Author:

0 التعليقات: