Monday, 6 January 2020

'അമിത് ഷാക്കെതിരെ ഗോ ബാക്ക്': പെണ്‍കുട്ടികളോട് ഫ്‌ലാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടമ

ന്യൂഡല്‍ഹി: പൗരത്വ ദേഭദഗതി നിയമത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ വീട് കയറിയുള്ള ബിജെപിയുടെ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികളോട് താമസ സ്ഥലം ഒഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 

പെണ്‍കുട്ടികള്‍ക്കെതിരെ ജനവികാരമുയര്‍ന്നതിനാല്‍ എത്രയും വേഗം തന്നെ ഫ്‌ളാറ്റ് ഒഴിയണമെന്ന് ഫ്‌ളാറ്റുടമ ആവശ്യപ്പെട്ടതായും ഉടനടി തന്നെ മാറാനുള്ള ഒരുക്കത്തിലാണ് യുവതികളെന്നുമാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോളാണ് സൂര്യ, ഹര്‍മിയ എന്നി രണ്ട് പെണ്‍കുട്ടികള്‍ അമിത് ഷാക്കെതിരെ ഗോബാക്ക് വിളിച്ച്. സൂര്യ മലയാളിയാണ്. ഇരുവരും 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കുകയും 'ഷെയിം' എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 

ലജ്പത് നഗറില്‍ പ്രവര്‍ത്തകരോടൊപ്പം ആദ്യ വീട് സന്ദര്‍ശിച്ച് പുറത്തിറങ്ങിയ അമിത് ഷാക്കെതിരെ ഒരു വീടിന്റെ മൂന്നാം നിലയില്‍നിന്നാണ് ഇരുവരും ഗോ ബാക്ക് വിളിച്ചത്. ലജ്പത് നഗര്‍ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇതോടെയാണ് ഷായുടെ പ്രചാരണ പരിപാടികള്‍ ഇവിടെനിന്ന് നടത്താന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.


SHARE THIS

Author:

0 التعليقات: