Thursday, 16 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കി

കാസര്‍കോട് : രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ ആര്‍ സി നിയമവും പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നല്‍കി. 

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫരീദ സകീര്‍ കത്ത് നല്‍കി. ജില്ലാ പഞ്ചായത്ത് എഡ്യൂക്കേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പിന്താങ്ങി.


SHARE THIS

Author:

0 التعليقات: