Saturday, 4 January 2020

ജി എച്ച് എസ് എസ് അംഗഡിമുഗറില്‍ കുടുംബ സംഗമവും അവേര്‍നസ് ക്ലാസും സംഘടിപ്പിച്ചു

അംഗഡിമുഗര്‍: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അംഗഡിമുഗറില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച കുടുംബ സംഗമം പ്രധാനധ്യാപകന്‍ ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ കുമ്പള ബി.പി.ഒ. കുഞ്ഞികൃഷ്ണന്‍ എന്‍.വി. ഉദ്ഘാടനം ചെയ്തു. വീടുകളിലെ പഠന സൗകര്യം, സഹചര്യം വിദ്യാലയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും പരസ്പരം പങ്ക് വെക്കുകയും ചെയ്തു.  

വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും, രക്ഷിതാക്കള്‍ക്ക് അവേര്‍നസ് ക്ലാസും പരിപാടിയില്‍ നല്‍കി. ട്രൈനര്‍ പുഷ്പാകരന്‍ വെണ്ടിച്ചാല്‍ ക്ലാസിന് നേതൃത്വം നല്‍കി. യു.എ.ഇ.അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ സ്റ്റാര്‍ ഓഫ് മന്‍ത്ത് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
മാധവന്‍, ഗോപാല കൃഷ്ണ നായക്, ജംഷാദ്, സരോജിനി, അബ്ദുല്‍ റഹിമാന്‍ കെ.ടി. സംസാരിച്ചു.


SHARE THIS

Author:

0 التعليقات: