Friday, 3 January 2020

കുമ്പള ജില്ലാ സഹകരണ ആശുപത്രിക്കു നേരെ അക്രമം; മൂന്നുപേര്‍ അറസ്റ്റില്‍

കുമ്പള: കുമ്പള ജില്ലാ സഹകരണ ആശുപത്രിക്ക് നേരെ അക്രമം അഴിച്ചുവിട്ട മൂന്നുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. സൂരംബയല്‍ സ്വദേശികളായ സന്തോഷ് (20) ശൈലേഷ് (25) വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്. 

പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ വീണു പരിക്കേറ്റതാണെന്നു പറഞ്ഞ് പരിക്കേറ്റയാളുമായി മൂന്ന് സ്‌കൂട്ടറുകളിലായി എത്തിയ സംഘം കാഷ്വാലിറ്റിക്കകത്തേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവത്രെ. പരിക്കേറ്റയാളെ ബെഡ്ഡില്‍ കിടത്തി പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിന്, കൂടെയുള്ളവരോട് നേഴ്‌സുമാര്‍ ആവശ്യപ്പെട്ടിട്ടും പുറത്തു പോകാന്‍ കൂടെ വന്നവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കാവല്‍ക്കാരന്‍ വന്നു പറഞ്ഞിട്ടും അനുസരിച്ചില്ലത്രെ. ശേഷം ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഷ്വാലിറ്റിയുടെ പുറത്തേക്കുള്ള വാതില്‍ തല്ലിത്തകര്‍ക്കുകയും കാവല്‍ക്കാരന്‍ യോഗേഷി(33)നെ വലിച്ച് നിലത്തിട്ട് അടിക്കുകയുമായിരുന്നു. സംഭവ ദൃശ്യങ്ങള്‍ ആശുപത്രിയുടെ സി സി ക്യാമറകളിലുണ്ട്.

കുമ്പള അഡി. എസ് ഐ. വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 


SHARE THIS

Author:

0 التعليقات: