Saturday, 4 January 2020

മുക്കൂറില്‍ ജലാലിയ്യ റാത്തീബ് വാര്‍ഷികം ഞായറാഴ്ച സമാപിക്കും

മുള്ളേരിയ: മുക്കൂര്‍ ഇര്‍ഷാദ് നഗര്‍ തര്‍ബിയത്തുല്‍ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജലാലിയ്യ റാത്തീബിന്റെ മൂന്നാം വാര്‍ഷിക മതപ്രഭാഷണസദസ്സ് ഞായറാഴ്ച സമാപിക്കും. 

വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സെഷന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പൊവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. 
ശനി രാത്രി നടക്കുന്ന മതപ്രഭാഷണ സദസ്സില്‍ മഹ്മൂദ് മിസ്ബാഹി അധ്യക്ഷത വഹിക്കും. ഫളലുറഹ്മാന്‍ ദാരിമി കുമ്പഡാജെ ഉദ്ഘാടനം ചെയ്യും. 

ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മൂസ സഖാഫി മാതാപുരത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും. ബശീര്‍ സഖാഫി കൊല്യ, കബീര്‍ മിസ്ബാഹി, സിദ്ദീഖി ഹനീഫി അന്നടുക്ക, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, മുഹമ്മദ് വടുമ്പല തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് മുഖ്താര്‍ തങ്ങള്‍ ജലാലിയ്യ റാത്തീബിനും സമാപന കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കും. അശ്‌റഫ് ചെര്‍ക്കോത്ത് സ്വാഗതവും സകരിയ്യ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: