Sunday, 5 January 2020

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി:  ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സമരം ചെയ്യുന്ന ഇടത് വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരെ എ ബി വി പി ആക്രമണം. ആക്രമണത്തില്‍ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷയും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷിനെ ഗുരുതര പരുക്കുകളോടെ എയിംസില്‍ പ്രവേശിപ്പിച്ചു. മറ്റ് യൂണിയന്‍ ഭാരവാഹികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റതായാണ് വിവരം.

സര്‍വ്വകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. പുറത്ത് നിന്ന് എത്തിയവരും വിദ്യാര്‍ഥികളെ ആക്രമിച്ചതായാണ് വിവരം. എ ബി വി പിക്കാര്‍ക്കൊപ്പം പുറത്ത് നിന്നും മുഖമൂടി ധരിച്ചെത്തിയവരാണ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

SHARE THIS

Author:

0 التعليقات: