Sunday, 5 January 2020

കലാലയം പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫുജൈറ : ഫെബ്രുവരിഏഴിന് ഫുജൈറയില്‍    നടക്കുന്ന ആര്‍ എസ് സി യു എ ഇ നാഷനല്‍ സാഹിത്യോത്സവിനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കഥ, കവിത, പ്രബന്ധം എന്നിവക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
          
പ്രബന്ധം 'ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാരം ' എന്ന വിഷയത്തില്‍ 600 വാക്കില്‍ കവിയാതെയും കഥ, കവിത എന്നിവ  ഇഷ്ട വിഷയങ്ങളിലും എഴുതാം.രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് ജനുവരി 20 നകം sahithyotsav2019gmail.com എന്ന ഇ മെയില്‍ അഡ്രസ്സില്‍ ലഭിച്ചിരിക്കണം. മുമ്പ്  പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ജേതാക്കള്‍ക്ക് നാഷനല്‍ സാഹിത്യോത്സവ് വേദിയില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. വിവരങ്ങള്‍ക്ക് :0524013768 


SHARE THIS

Author:

0 التعليقات: