Thursday, 2 January 2020

കടകളിലെ പ്ലാസ്റ്റിക് പിടിച്ചെടുക്കാന്‍ നീക്കം; കാഞ്ഞങ്ങാട്ട് വ്യാപാരികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു

കാഞ്ഞങ്ങാട് : വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ വ്യാപാരികളുടെ നേതൃത്വത്തില്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് മീന്‍ ചന്തയ്ക്കു സമീപമാണു സംഭവം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടകളില്‍ കയറി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.

വിവരമറിഞ്ഞതോടെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പരിശോധന തുടരുന്നത് വ്യാപാരികള്‍ തടഞ്ഞു. അതോടെ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കു തര്‍ക്കമായി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കേസെടുക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെങ്കിലും വ്യാപാരികള്‍ ഉറച്ചു നിന്നതോടെ പൊലീ
അയഞ്ഞു. പിന്നീട് സമാധാനപരമായി ഇരുവിഭാഗവും പിരിഞ്ഞു പോകുകയായിരുന്നു. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ 15 വരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


SHARE THIS

Author:

0 التعليقات: