Wednesday, 1 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട്ട് അഭിഭാഷകര്‍ പ്രകടനം നടത്തി

ഹൊസ്ദുര്‍ഗ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട്ടും അഭിഭാഷകരുടെ പ്രകടനം. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷക കൂട്ടായ്മയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ടി ബി റോഡിലെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബെന്നി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. അഭിഭാഷകരായ എന്‍ എ ഖാലിദ്, എം സി കുമാരന്‍, പി നാരായണന്‍, കെ പി അജയ്, പി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: