Wednesday, 1 January 2020

ആസാദി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പരവനടുക്കത്ത് ആര്‍ എസ് എസ് അക്രമം; എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കാസര്‍കോട്: ആസാദി മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമം.
ചെമ്മനാട് പരവനടുക്കത്ത് ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

എം.എസ്.എഫ് പ്രവര്‍ത്തകരായ പരവനടുക്കത്തെ മുഹിബുദ്ധീന്‍,മഹ്‌റൂഫ് എന്നിവരെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ നിഥിന്‍ കണ്ണന്റെ നേതൃത്വത്തില്‍ അക്രമിച്ചത്.രണ്ട് പേരെയും കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


SHARE THIS

Author:

0 التعليقات: